2009, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ഒരു പാഴായ അസ്സാസ്സിനേഷന്‍ ശ്രമം.

അന്ന് ഒരു ബുധനാഴ്ച്ച വൈകീട്ട് ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. പെങ്ങളുടെ വീട്ടില്‍ നിന്നും ഇറങ്ങിയപ്പൊഴെ നല്ല മഴയുണ്ടായിരുന്നു. ബസ്സില്‍ നല്ല തിരക്കും. ഒരുവിധം ഉന്തി തള്ളി കയറി. ഒരു രണ്ടു സ്റ്റൊപ്പ് കഴിഞപ്പൊള്‍ ബസ്സിന് പുറത്ത് ഒരു വല്ലാത്ത ഇരമ്പം കേട്ടു, പുറത്തേക്ക് നൊക്കിയെങ്കിലും ഒന്നും കാണാന്‍ സാധിച്ചില്ല. എങ്ങിനെയൊ കിട്ടിയ സീറ്റില്‍ ഇരുന്നപ്പൊഴെ കണ്ണ് അടഞ്ഞു പൊകുന്നുണ്ടായിരുന്നു.




കാതടിപ്പിക്കുന്ന ഒരു ശബ്ദവും കുലുക്കവും കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും എണീക്കുന്നത്. പെട്ടെന്നു ബസ്സിന് പുറത്തേക്ക് നോക്കിയ ഞാന്‍ കാണുന്നത് ഭയങ്കര തീയും പുകയും മാത്രം. മാത്രമല്ല നേരത്തെ കേട്ട ആ ഇരമ്പവും! ഉടന്‍ തന്നെ ഞാന്‍ ബസ്സില്‍ നിന്നും ചാടി പുറത്തെക്ക് ഇറങ്ങി. എങ്ങും പുകപടലങള്‍ മാത്രം. വല്ലാത്ത കരിഞ്ഞ മണവും. പെട്ടന്നാണ് ആ ഇരമ്പല്‍ അടുത്തടുത്ത് വരുന്നതായി തോന്നിയത്, ശബ്ധം അടുത്തു വന്നതും ഒരു വല്യ പൊട്ടിത്തെറിയും ഉണ്ടായി. ആ ഇരമ്പല്‍ കേട്ട ഭാഗത്തേക്ക് നൊക്കിയ ഞാന്‍ ഞെട്ടിപ്പോയി. ഒരു ചാര നിറത്തിലുള്ള ഒരു ജെര്‍മ്മന്‍ നിര്‍മിത "ഫൈറ്റര്‍ ജെറ്റ്" എന്നെ ഉന്നം വെച്ച്, എന്നെ മാത്രം ഉന്നം വെച്ച് ബൊംബ്ബിടുന്നു! അവിടെ നിന്നാല്‍ രക്ഷയില്ല എന്നു മനസ്സിലായ ഞാന്‍ അവിടെനിന്നും ഓടാന്‍ തുടങി. ജെറ്റ് തെക്കു നിന്നും വന്നു എന്ന കണക്കുകൂട്ടലോടെ, അതിനെ പറ്റിക്കാം എന്ന ലക്ഷ്യത്തോടെ ഞാന്‍ തെക്കൊട്ട് തന്നെ ഓടാന്‍ തുടങി. എന്റെ പ്ലാന്‍ മനസ്സിലാക്കിയ അവര്‍ എന്നെ കൊന്നേ അടങ്ങു എന്ന വാശിയില്‍ എന്നെ പിന്തുടര്‍ന്ന് ബൊംബ് ഇടുവാന്‍ തുടങി. ഓരൊ പ്രാവശ്യം ബൊംബ് ഇടുമ്പോഴും, ഞാന്‍ അതിസമറ്ത്ഥമായി ഒഴിഞ്ഞു മാറി വെട്ടിച്ച് വെട്ടിച്ച് ഓടികൊണ്ടിരുന്നു! ഓരോ പ്രാവശ്യവും ലക്ഷ്യം തെറ്റുമ്പോഴും പൈലറ്റിന്റെ ദേഷ്യവും മുറുമുറുക്കലും എനിക്ക് നന്നായി കാണാമായിരുന്നു. ഭാഗ്യം കൊണ്ടും മഴയുണ്ടായിരുന്നത് കൊണ്ടും എല്ലാ ബൊംബും പൊട്ടുന്നുണ്ടായിരുനില്ല! ചിലത് വെള്ളത്തില്‍ വീണ് പൊട്ടാതെയും കിടന്നിരുന്നു!




അതിനിടയിലാണ് ജെറ്റ് പെട്ട്രൊള്‍ അടിക്കാനായി ഹൈവേയുടെ സൈഡിലുള്ള പെട്രൊള്‍ പമ്പില്‍ കയറിയത്. അതു മനസ്സിലാക്കിയ ഞാന്‍ വളരെ തന്ത്രപരമായി ഒരു മരത്തിന്റെ അടിയില്‍ കണ്ട ഓല ഷെണ്ടില്‍ കയറി ഒളിച്ചു. പക്ഷെ പെയ്തുകൊണ്ടിരുന്ന കനത്ത മഴയെ താങ്ങാന്‍ ആ ഓല ഷെണ്ടിനായില്ല, അത് പൊളിഞ്ഞു താഴെ വീണു. വീണ്ടും പുറത്തേക്ക് ഓടിയ എന്നെ ഫൈറ്റര്‍ ജെറ്റിന്റെ പൈലറ്റ് കാണുകയും ബൊംബിടല്‍ തുടരുകയും ചെയ്തു. ഞാന്‍ വെട്ടിച്ച് വെട്ടിച്ച് എന്റെ ഓട്ടം തുടരുകയും ചെയ്തു. ഏകദേശം ഒരു 25km എങ്കിലും ആയികാണും ഞാന്‍ ഈ ഓട്ടം തുടങ്ങിയിട്ട്! വല്ലാത്ത തളര്‍ച്ച തോന്നിതുടങ്ങി. ഭാഗ്യം! കവലയിലുള്ള ശങ്കരേട്ടന്റെ ട്ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന കട തുറന്നിട്ടുണ്ട്. അവിടേക്ക് ഓടി കയറി, ശങ്കരേട്ടന്‍ തന്ന വെള്ളവും കുടിച്ച് ഒറ്റ ശ്വാസത്തില്‍ കാര്യം പറഞ്ഞു. "ദുഷ്ട്ടന്മാര്‍, ഈ കൊച്ചിനെ കൊല്ലാന്‍ വേണ്ടിയായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആ പ്ലൈനിന്റെ ട്ടയര്‍ പഞ്ചര്‍ ഒട്ടിച്ചു കൊടുക്കില്ലായിരുന്നു". എന്നും പറഞ് ശങ്കരേട്ടന്‍ ഒരു വടിയുമെടുത്ത് പുറത്തേക്ക് ഇരങ്ങി ചെന്ന് ഫൈറ്റര്‍ ജെറ്റിനെയും പൈലറ്റിനെയും ചീത്ത പറഞ്ഞു ഓടിച്ച് വിട്ടു! ഇതെല്ലാം കണ്ട് കടയുടെ ഉള്ളില്‍ കുലുങ്ങി ചിരിച്ചുകൊണ്ട് ഈ ഞാനും........"എന്താടാ ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് ഒരു കൊല ചിരി, വല്ലതും ഒത്തൊ" എന്ന റൂം മേറ്റിന്റെ ചോദ്യം കെട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നത്

2009, ഓഗസ്റ്റ് 16, ഞായറാഴ്‌ച

നടയടിക്കുള്ള അപേക്ഷ....

പ്രിയപ്പെട്ടവരെ,

അങനെ ഞാനും ബ്ലോഗിന്റെ മാസ്മരിക വലയത്തില്‍ പെട്ട് ഇതിലേക്കു ഇറങുകയാണ്. ഇപ്പൊ ഞാന്‍ ബ്ലോഗിന്റെ ബാലപാഠം പഠിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും എന്റെ ഈ നടയടിക്കുള്ള അപേക്ഷ അനുവദിച്ചു തരണം എന്നു വിനീതമായി.....