2010, ജൂൺ 15, ചൊവ്വാഴ്ച

ഒരു സുഹൃത്ത് സംഭാഷണം.

ഡേയ്,ഞാനൊരു ലിങ്ക് അയച്ചിരുന്നു,കിട്ടിയൊ?

ഇല്ല.

ഇന്നലെ നീ മെയില്‍ ചെക്ക് ചെയ്തിരുന്നൊ?

ആ ഒര് ലിങ്ക് കിട്ടീര്‍ന്ന്.എന്തൂട്ട് കോപ്പാണ്ടാ അത്?

ഡാ അതെന്റെ ബ്ലോഗാണെടാ...

ബ്ലോഗൊ? അതെന്തൂട്ട് പുകിലാണ്ടാ‍ാ??

ഡാ അത് ഈ മനസ്സില്‍ തോന്നുന്നതും തോന്നിയതും അല്ലാത്തതും പിന്നെ അത്യാവശ്യം നുണകളും എഴുതിപ്പിടിപ്പിക്കാനുള്ള ഒരു സ്ഥലം.

നോണെഴ്താന്‍ സ്ഥലോ?കലക്കീട്ട്ണ്ട്റ്റാ...നെന്റെ നൊണെഴ്താന്‍ ഇമ്മാതിരി സ്ഥലൊന്നും പോരല്ലടാ..ഒരു ജില്ല ഫുള്ളാ തന്നെ വേണം.

അതൊക്കെ പോട്ടെ,നീ തുറന്ന് വായിച്ചു നോക്കിയൊ?

ഇല്ലഡാ കോപ്പെ..ഞാന്‍ തൊറന്ന്,പക്ഷെ ഒരുമാതിരിഷ്ടാ...വായിക്കാന്‍ തോന്നണില്ല.

എന്തെയ്..??

എന്നെക്കൊണ്ടാവില്ലാട്ടാ...കച്ചറ പരിപാടി...അയിലും നല്ലത് നീയെനിക്ക് പാഷാണം വാങ്ങിതരലാണെടാ...

ഡാ,നീയൊന്ന് വായിച്ച് നോക്ക്.നിനക്കിഷ്ട്ടപ്പെടും.

എന്തൂട്ട് ഇഷ്ട്ടം...മറ്റേ സൈസ് സാധനം വല്ലതുണ്ടറാ??

നീ വായിച്ച് നോക്ക്.ഇടക്കൊക്കെ കാണും എന്തെങ്കിലും.

ന്നാ..ഒള്ളത് മാത്രം ഇങ്ങട് അയച്ച് താടാ ശവീ.

നീയാ ലിങ്ക് ഒന്ന് തുറന്ന് നൊക്കടാ..അല്ലെങ്കില്‍ നിനക്ക് ഞാന്‍ എല്ലാ പൊസ്റ്റിന്റേം pdf അയച്ച് തരട്ടെ?

അതെങ്ങാനയച്ചാ നെന്നെ കൊല്ലൂട്ടാ‍...

ഞാനയക്കും.

എന്നാ നെന്നെ വീട്ടീ വന്ന് തല്ലൂട്ടഡാ മരപട്ടീ...ഒര് സാധനായിട്ട് എറങ്ങീരിക്കേണ്! മന്ഷന്റെ മനസ്സമാധാനം കള്യാന്‍..

ഡാ വായിച്ചിലെങ്കിലും സാരമില്ല,നിനക്ക് എന്നെയൊന്ന് പ്രോത്സാഹിപ്പിച്ചു കൂടെ?

എന്തൂട്ട് പ്രോത്സാഹനം...തേങ്ങാക്കൊല...അതൊക്കെ മര്യാക്ക് എഴുതുന്നോര്‍ക്കാ...നീ വണ്ടി വിടറാ...

എന്നാലും....

ഒരെന്നാല്യൂല്ല.നീ സ്ഥലം കാലിയാക്ക്യേ...ല്ലങ്കീ പെശകാട്ടാ...

നീ വായിച്ചില്ലെങ്കില്‍ നിന്നെ എഴുതി ഞാന്‍ നാറ്റിക്കും.

എന്തൂട്ട്?എന്ന്യാ നാറ്റിക്കണെ??അതും ആരും തൊറക്കാത്ത നിന്റെ ബ്ലോഗിലെഴുതി നാറ്റിക്കേ?? നല്ല ചേലായിട്ട്ണ്ട്!

നിന്നെ എഴുതി നാറ്റിച്ചട്ട് തന്നെ കാര്യം.എഴുതി കഴിഞ്ഞിട്ട് നിനക്കൊരു കോപ്പി അയച്ചുതരാട്ടാ.

പോഡാ പിശാചേ...“........” “.........” “......”
“........” “.........” “......”ഡാവ് പരിപാട്യായിട്ട് എറങ്ങീരിക്ക്യാ,വയറ് നെറച്ചും കിട്ടീപ്പൊ മത്യായാ നെനക്ക്?

ഡാ ഒന്ന് നിര്‍ത്തെടാ.ഇങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ?

അല്ലെങ്കിലെ ഇനീം നീയാ ഒടുക്കത്തെ ലിങ്ക് അയക്കും!ഇനി മേലില്‍ അയക്കര്‍ത്ട്ടാ...ഇനീം അയച്ചാ ബാക്കിള്ള സ്റ്റോക്കൂടി എടുത്തലക്കും..കാത്പൊട്ടണ സൈസ്! മന്‍സ്സിലായാ?

എന്നാ ശരിയെടാ,പറഞ്ഞപോലെ,ബൈ.

2010, ജൂൺ 9, ബുധനാഴ്‌ച

എത്രയും പ്രിയം നിറഞ്ഞ ശ്രീ അബു അബ്ദുള്ള ജാഫര്‍ വലീദ് ഇക്കാക്ക്

അബൂക്കറിനു ലഭിച്ച കത്തും അതിനയച്ച മറുപടിയും
DEAR FRIEND,
I AM ABU ABDULLAH JAFAR WALID. I AM 74 YEARS OLD.I AM A CITIZEN OF SAUDI ARABIA,BUT I AM RESIDENT IN CAYMAN BRAC ISLAND LOCATED SOUTH OF CUBA.I WAS BORN AN ORPHAN. I HAVE NO FATHER OR MOTHER,AND I HAVE NO RELATIVES.
(ന്റെ പേര് അബു അബ്ദുള്ള ജാഫര്‍ വലീദ്.എനിക്ക് വെറും എഴുപത്തിനാല് വയസ്സേ ആയിട്ടുള്ളു.സൌദിക്കാരനാണെങ്കിലും ഞാന്‍ ഇപ്പൊ ക്യൂബയിലാണ്. തന്തയും തള്ളയും ബദ്ധുക്കളിമില്ലാത്ത ഒരു പാവം അനാഥനാണ് ഞാന്‍.)
I STRUGGLED AND WORKED HARD AND ALMIGHTY ALLAH BLESSED ME ABUNDANTLY WITH RICHES.
(ഞാന്‍ കഷ്ട്ടപ്പെട്ട് പണിയെടുത്തു.ഒടേതമ്പുരാന്‍ എനിക്ക് ഇഷ്ട്ടം പോലെ കാശ് തന്നു.)
I USED TO BE A DEALER IN GOLD AND DIAMONDS.I AM NOW OLD AND SICK.
(ഞാനൊരു സ്വര്‍ണ്ണ കച്ചൊടക്കാരനായിരുന്നു,പക്ഷെ ഞാനിപ്പൊ വയ്യാത്ത കെളവനായിപോയി.)
I HAVE NO WIFE AND I HAVE NO CHILDREN.I DID NOT GET MARRIED DUE TO A PERSONAL REASON I CANNOT DISCLOSE TO YOU.
(പറയാന്‍ വയ്യാത്ത കാരണത്താല്‍ കല്യാണം കഴിക്കാത്തത്കൊണ്ട് ഭാര്യയെ കിട്ടിയില്ല,അതുകൊണ്ട് തന്നെ കുട്ടികളുമില്ല.)
FOR 2 YEARS NOW I AM SERIOUSLY SICK.I AM PRESENTLY IN HOSPITAL. THE ILLNESS GOT COMPLICATED AND I SUFFERED A HEART ATTACK WHICH HAS AFFECTED MY SPEECH AND HEARING. I CAN NO LONGER TALK AND I AM ALSO DEAF. HALF OF MY BODY IS PARALYZED.
(കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ ഗുരുതരമായ അസുഖത്തിലാണ്.ഇപ്പൊ ആശുപത്രിയിലും.ഒരു നെഞ്ചുവേദന വന്ന് എന്റെ സംസാരശേഷിയും കേള്‍വിശക്തിയും തട്ടിപോയി.ബോണസ്സായി ശരീരത്തിന്റെ ഒരു വശവും തളര്‍ന്ന് കിട്ടി.)
I SEND YOU THIS MAIL WITH THE HELP OF THE PRIVATE NURSE ASSISTING ME. I CAN ONLY MOVE MY RIGHT HAND, AND I AM ABLE TO WRITE LITTLE WITH IT.
WHAT I HAVE WRITTEN IS BEEN SENT TO YOU VIA EMAIL BY MY PRIVATE NURSE AND CARE TAKER.
(എന്റെ കൂടെ നില്‍ക്കുന്ന ഉരുപ്പടിയുടെ സഹായത്താലാണ് ഞാന്‍ നിങ്ങള്‍ക്ക് ഈ കത്തെഴുതുന്നതും അയക്കുന്നതും.കുഴപ്പമില്ലാത്ത വലതു കൈയ്യുടെ സഹായത്താലാണ് ഇതെഴുതുന്നത്.)
I HAVE LITTLE TIME SO I HAVE COMMITTED IT TO SPREADING MY WEALTH TOWARDS BETTER HEALTH CARE FOR MANKIND IN THE HOSPITAL WHERE I AM ,I HAVE GIVEN THE MANAGEMENT ENOUGH FUNDS
TO UPGRADE AND BUILD A NEW CANCER RESEARCH FACILITY. THIS WILL PROVIDE BETTER HEALTH CARE FOR OTHER CANCER PATIENTS.
(ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞ ഞാന്‍ എന്റെ സമ്പത്തില്‍ ഒരു പങ്ക് ഞാന്‍ കിടക്കുന്ന ആശുപത്രിക്ക് നല്‍കുവാന്‍ തീരുമാനിച്ചു.ആയതുപ്രകാരം പുതിയ കെട്ടിടത്തിനും നവീകരണത്തിനുമായി ഒരു തുക നല്‍കുകയും ചെയ്തു.)
I DON'T KNOW YOU,BUT MY HEART DIRECTS ME THAT
I MUST CHOOSE A TOTAL STRANGER TO CARRYOUT THESE TASK. DUE TO MY CONDITION AND THE WISH OF ALMIGHTY ALLAH I AM CONTACTING YOU WITH THE HOPE THAT YOU WILL CARRYOUT
MY INSTRUCTION FOR THE SAKE OF HUMANITY.I HAVE US$6M IN GOLD. I WANT YOU TO TAKE CUSTODY OF THE GOLD, SELL IT AND USE THE MONEY TO BUILD AN ORPHANAGE IN YOUR COUNTRY.
YOU WILL NAME IT ABU ABDULLAH JAFAR WALID ORPHANAGE HOME.
(എനിക്ക് നിങ്ങളെ അറിയില്ലെങ്കിലും എന്റെ ഹൃദയം പറഞ്ഞത്,എന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് ഞാന്‍ തീര്‍ച്ചയായും ഒരു അപരിചിതനെ തന്നെ തിരഞ്ഞെടുക്കണം എന്നാണ്. എന്റെ കയ്യിലുള്ള US$6M തുകക്കുള്ള സ്വര്‍ണ്ണം നിങ്ങള്‍ക്ക് തരുവാനാണ് എന്റെ തീരുമാനം. ആ തുക ഉപയോഗിച്ച് നീ ഒരു ഓര്‍ഫനേജ് പണിത്,അതിന് നിന്റെ പേരിടാതെ എന്റെ പേര് തന്നെയിടണം.)
THESE IS MY HEART DESIRE.YOU MUST FOLLOW MY WISH FOR IT WILL GLADDEN THE HEART OF ALMIGHTY ALLAH.
IF YOU ARE READY TO DO THIS AND CARRYOUT MY WISH, THEN SEND ME THE FOLLOWING DETAILS VIA MY PRIVATE EMAIL: mr.abuwalid001@qatar.io
(എന്റെ ഹൃദയാഭിലാഷം നടപ്പിലാക്കി തരാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ താഴെ കാണുന്ന വിവരങ്ങള്‍ എന്റെ ഇമെയ്ല്‍ വിലാസത്തിലേക്ക് അയക്കുക.)
[1] YOUR FULL NAMES
[2] YOUR PHONE/FAX NUMBER
[3] AND YOUR RESIDENTIAL ADDRESS.
WITH THE HELP OF MY PRIVATE NURSE I WILL BE IN CONTACT WITH YOU. I AWAIT YOUR REPLY.
MAY ALMIGHTY ALLAH {SALL ALLAHU ALAYHI WASALLAM} EXTEND HIS MERCY OVER YOUR HOUSEHOLD.
(എന്റെ സ്വകാര്യ നഴ്സ്സിന്റെ സഹായത്തോടെ ഞാന്‍ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.മറുപടിക്കായി കാത്തിരിക്കുന്നു.)

YOURS FAITHFULLY,ABU ABDULLAH JAFAR WALID.
(വിശ്വസ്തതയോടെ,അബു അബ്ദുള്ള ജാഫര്‍ വലീദ്)


എത്രയും പ്രിയം നിറഞ്ഞ ശ്രീ അബു അബ്ദുള്ള ജാഫര്‍ വലീദ് ഇക്കാക്ക്,

ശ്രീനിയേട്ടന്‍ പറഞ്ഞ അറിവേയുള്ളു എനിക്ക് ക്യൂബയെ കുറിച്ച്,എങ്കിലും ക്യൂബയില്‍ എല്ലാവര്‍ക്കും സുഖം എന്ന് കരുതുന്നു.എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല,സന്തോഷം കൊണ്ട് വാക്കുകളും കിട്ടുന്നില്ല.എന്തായാലും ഇത്രപെട്ടെന്ന് എനിക്ക് ഇങ്ങനെയൊരു ഭാഗ്യം വന്നല്ലൊ എന്നാലോചിക്കുമ്പൊള്‍ ഒരെത്തും പിടിയും കിട്ടുന്നില്ല.ഈ ലോകത്ത് ഇത്രമാത്രം ആളുകളുടെ ഇടയില്‍ നിന്ന് വലീദ്ക്ക എന്നെ മാത്രം ഈ കാരുണ്യ പ്രവര്‍ത്തിക്ക് വേണ്ടി തിരഞ്ഞെടുത്തല്ലൊ എന്നാലോചിക്കുമ്പോള്‍ അഭിമാനവും അതോടൊപ്പം സന്തോഷവും തോന്നുന്നു.ഇക്കാടെ പേരു വായിച്ചപ്പോള്‍ ആദ്യം ഞാന്‍ വിചാരിച്ചു എന്നെ പണ്ട് മദ്രസ്സയില്‍ പഠിപ്പിച്ച ഉസ്താദ് ആയിരിക്കും എന്ന്,പിന്നെ ആലോചിച്ചപ്പോള്‍ മനസ്സിലായി ആ പിശുക്കന്‍ ഒരു കാരണവശാലും ഇത്രയും സ്വര്‍ണ്ണം എനിക്ക് വെറുതെ തരില്ല എന്ന്.

എന്നാലും വെറും എഴുപത്തിനാല് വയസ്സായപ്പോഴേക്കും ഇത്ര വല്യ മനസ്സുള്ള വലീദ്ക്കാക്ക് ഇത്രയും വല്യ അസുഖങ്ങള്‍ വന്നല്ലോ എന്നാലോചിക്കുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോകുകയാണ്.അതങ്ങനെയാണ് ഇക്കാ,നല്ല മനസ്സുള്ളവര്‍ക്ക് ഈ ഭൂമിയില്‍ സമാധാനം ഉണ്ടാകില്ല.

ഇക്കാക്ക് എത്രാമത്തെ അറ്റാക്കാണ് വന്നത് എന്നൊന്നും എഴുതി കണ്ടില്ല,സധാരണ ഇവിടെയൊക്കെ മൂന്നാമത്തേതില്‍ തട്ടിപോകുകയാണ് പതിവ്.ഇക്കാക്ക് ഇനിയും ബാക്കി ഉണ്ടെന്ന് കരുതുന്നു.എന്തായാലും ഇക്കാടെ വലത് കൈക്ക് കുഴപ്പമൊന്നും ഇല്ലാത്തത് നന്നായി.അതുകൊണ്ടല്ലെ ഈ വിവരം എന്നെ എഴുതി അറിയിക്കന്‍ സാധിച്ചത്!മാത്രമല്ല,എന്തെങ്കിലും കൊടുക്കുന്നതും വാങ്ങുന്നതും വലതു കൈകൊണ്ടാകണം എന്നതാണ് ഇവിടുത്തെ ഒരു കീഴ്വഴക്കം.ക്യൂബയില്‍ എങ്ങ്നെയാണാവൊ.പിന്നെ ഒരു പ്രധാന കാര്യം,കിട്ടുമെന്ന് കണ്ടാല്‍ ഊറ്റാന്‍ ഒരുപാട്പേര്‍ കാണും.അതുകൊണ്ട് ചോദിക്കുന്നവര്‍ക്കൊക്കെ കാശ് വാരിക്കോരി കൊടുക്കരുത്.എല്ലാത്തിനും ഒരു പിടിപ്പ് വേണം.എല്ലാം പറ്റിക്കല്‍ പ്രസ്ഥാനവുമായി നടക്കുന്നവരാണെന്നേ.ഒറ്റയെണ്ണത്തിനെ വിശ്വസിക്കരുത്.ഇക്കാക്ക് എന്നെ വിശ്വാസമുണ്ടെങ്കില്‍,ഇവിടെ കുറച്ച് ഭൂമി വാങ്ങിയിട്,ഒരൊറ്റ മാസം കൊണ്ട് ഞാനത് ഇരട്ടിയാക്കി തരാം.അല്ല,കയ്യാലപുറത്തെ തേങ്ങ പോലെയിരിക്കുന്ന ഇക്കാക്കെന്തിനാ ഇനി കാശ് അല്ലെ?

എന്തായാലും ഈ അവസ്ഥയിലും വലീദ്ക്കാനെ പൊന്നു പോലെ നൊക്കാന്‍ ഒരു “സ്വകാര്യ ഉരുപ്പടിയെ“ കിട്ടിയത് വല്യ സമാധാനമായി അല്ലെ?കിടപ്പാണെങ്കിലും കാര്യങ്ങള്‍ക്കൊന്നും ഒരു മുട്ട് വരരുതല്ലൊ.ഏത്?ഇതില്‍ നിന്നും കുറച്ച് സ്വര്‍ണ്ണം ആ കൊച്ചിനും കൂടി കൊടുത്തെക്കാമായിരുന്നു.നോക്കട്ടെ,ഓര്‍ഫനേജ് പണിത് കഴിഞ്ഞ് ബാക്കിയെന്തെകിലും ഉണ്ടാകുമൊയെന്ന്.സ്വര്‍ണ്ണത്തോടൊപ്പം ആ കൊച്ചിന്റെ വിലാസം കൂടി അയക്കാന്‍ മറക്കരുതേ!വേണമെങ്കില്‍ ആ കൊച്ചിന് നമ്മടെ ഓര്‍ഫനേജില്‍ ഒരു പണിയും തരപ്പെടുത്താം.

വലീദ്ക്കാടെ കാര്യം ഒരു വല്ലാത്ത അല്‍ഭുതം തന്നെ!സാധാരണ ഇത്ര പൈസയൊക്കെ ഉണ്ടാകുമ്പോള്‍ മിനിമം മൂന്ന് ഭാര്യയും ഒരു പതിനഞ്ച് മക്കളെങ്കിലും ഉണ്ടാകണ്ടതായിരുന്നു.സെറ്റപ്പിന്റെ കണക്കൊക്കെ വേറെ!അന്നാലോചിചിരുനെങ്കില്‍ ഇന്നിപ്പൊ ഇങ്ങനെ കിടന്നു വെറുതെ കഷ്ട്ടപ്പെടണമായിരുന്നോ?ഞങ്ങടെ ഭാഷയില്‍ ഒരു ചൊല്ലുണ്ട്,“സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാല്‍.....” അവിടെ ക്യൂബന്‍ ഭാഷയില്‍ എന്താണാവൊ പറയുന്നത്.

അതൊക്കെ പോട്ടെ,നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം.എന്താണ് വലീദ്ക്കാടെ പരിപാടി? സ്വര്‍ണ്ണം എങിനെ അയക്കാനാണ് പ്ലാന്‍? ആദ്യം എത്ര കിലൊ അയക്കുന്നുണ്ട്?വിമാന മാര്‍ഗമാണ് അയക്കുന്നതെങ്കില്‍ ദയവായി ഞങ്ങളുടെ എയര്‍ ഇന്ത്യ ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക.കാരണം കാട്ടില്‍ പോയി തിരഞ്ഞ് എനിക്കത്ര പരിചയം പോര.പിന്നെ ക്യൂബയിലെ പോലെയല്ല ഇവിടെ സ്വര്‍ണ്ണത്തിനൊക്കെ വില തീരെ കമ്മിയാണ്.വിറ്റ് കഴിഞ്ഞ് പിന്നെ “ഞഞ്ഞാ പിഞ്ഞാ“ വര്‍ത്തമാനം പറയരുത്.എന്തൊക്കെയായാലും ഓര്‍ഫനേജ് പണിയാനുള്ള കാശ് കിട്ടിയാല്‍ മതിയായിരുന്നു.എന്തെങ്കിലും പോരാതെ വരുകയാണെങ്കില്‍ ഞാന്‍ ചേര്‍ത്തോളാം.പിന്നെ ഇക്കാടെ ബാക്കി സ്വത്തിനെ കുറിച്ചൊന്നും കത്തില്‍ എഴുതി കണ്ടില്ല!സ്വന്തമായി വീടും തെങ്ങിന്‍ തോപ്പുമൊക്കെ കാണില്ലെ അവിടെ?അതിനും നമ്മുക്ക് ആളെ ഏര്‍പ്പാടാക്കാം.ഇക്ക ഒരൊറ്റ വാക്ക് പറഞ്ഞാല്‍ മതി,നമ്മടെ ബ്രോക്കര്‍ സജീവന്‍ അടുത്ത വണ്ടിക്ക് അവിടെ എത്തും.പിന്നെ ഒരു വഴിക്കാക്കിയെ അവന്‍ അവിടന്ന് പോരു.അവനാകുമ്പോള്‍ എന്തെങ്കിലും നക്കാപിച്ച കൊടുത്താല്‍ മതിയാകും!ഏത്?

അധികം എഴുതി വലീദ്ക്കാനെ ബുദ്ധിമുട്ടിക്കുന്നില്ല.വയ്യാത്ത ഇക്ക ഇതിന്റെ പിന്നില്‍ നടന്ന് ബുദ്ധിമുട്ടണമെന്നില്ല,ആ കൊച്ചിന്റെ കയ്യില്‍ കൊടുത്തയച്ചാലും മതി.കൂടാതെ,സ്വര്‍ണ്ണം അയക്കുന്ന ചിലവിലേക്കായി എന്റെ ക്രെഡിറ്റ് കാര്‍ഡിന്റെ നമ്പറും ബാങ്ക് അക്കൌന്‍ണ്ട് നമ്പറും ഇതിനോടൊപ്പം വെക്കുന്നു.ഇക്ക ചോദിക്കാന്‍ മറന്നു പോയതാകും എന്നെനിക്കറിയാം.പിന്നെ കാര്യങ്ങള്‍ക്കൊക്കെ ഒരു ധാരണ ആകുംവരെ അടുത്ത അറ്റാക്ക് വരാതെ നന്നായി ശ്രദ്ധിക്കാന്‍ മറക്കരുത്.കൊച്ചിനെ വിളിച്ച് ഞാന്‍ ഇടക്കിടക്ക് ഓര്‍മ്മിപ്പിച്ചു കൊള്ളാം.കൊച്ചിന്റെ നമ്പര്‍ അടുത്ത കത്തില്‍ അയക്കും എന്ന് കരുതുന്നു.

പിന്നെ സ്വര്‍ണ്ണം വെച്ചിരിക്കുന്ന സ്ഥലമൊന്നും അവളൊട് പറയാനൊന്നും പോകണ്ട.അല്ല ചില "ദുര്‍ബല നിമിഷത്തില്‍" ഇക്ക ചിലപ്പൊ...ഒറ്റെയെണ്ണത്തിനെ വിശ്വസിക്കാന്‍ പറ്റില്ലിക്കാ...അതോണ്ടാ.

സ്വര്‍ണ്ണം വിറ്റ് ഓര്‍ഫനേജിന്റെ പണിയൊക്കെ കഴിയുമ്പോള്‍,ഇക്കാക്ക് ജീവനുണ്ടെങ്കില്‍ കാണാമെന്ന പ്രതീക്ഷയോടെ,

പിരിശത്തോടെ വലീദ്ക്കാടെ സ്വന്തം,
അബൂക്കര്‍.