2010, ജൂൺ 15, ചൊവ്വാഴ്ച

ഒരു സുഹൃത്ത് സംഭാഷണം.

ഡേയ്,ഞാനൊരു ലിങ്ക് അയച്ചിരുന്നു,കിട്ടിയൊ?

ഇല്ല.

ഇന്നലെ നീ മെയില്‍ ചെക്ക് ചെയ്തിരുന്നൊ?

ആ ഒര് ലിങ്ക് കിട്ടീര്‍ന്ന്.എന്തൂട്ട് കോപ്പാണ്ടാ അത്?

ഡാ അതെന്റെ ബ്ലോഗാണെടാ...

ബ്ലോഗൊ? അതെന്തൂട്ട് പുകിലാണ്ടാ‍ാ??

ഡാ അത് ഈ മനസ്സില്‍ തോന്നുന്നതും തോന്നിയതും അല്ലാത്തതും പിന്നെ അത്യാവശ്യം നുണകളും എഴുതിപ്പിടിപ്പിക്കാനുള്ള ഒരു സ്ഥലം.

നോണെഴ്താന്‍ സ്ഥലോ?കലക്കീട്ട്ണ്ട്റ്റാ...നെന്റെ നൊണെഴ്താന്‍ ഇമ്മാതിരി സ്ഥലൊന്നും പോരല്ലടാ..ഒരു ജില്ല ഫുള്ളാ തന്നെ വേണം.

അതൊക്കെ പോട്ടെ,നീ തുറന്ന് വായിച്ചു നോക്കിയൊ?

ഇല്ലഡാ കോപ്പെ..ഞാന്‍ തൊറന്ന്,പക്ഷെ ഒരുമാതിരിഷ്ടാ...വായിക്കാന്‍ തോന്നണില്ല.

എന്തെയ്..??

എന്നെക്കൊണ്ടാവില്ലാട്ടാ...കച്ചറ പരിപാടി...അയിലും നല്ലത് നീയെനിക്ക് പാഷാണം വാങ്ങിതരലാണെടാ...

ഡാ,നീയൊന്ന് വായിച്ച് നോക്ക്.നിനക്കിഷ്ട്ടപ്പെടും.

എന്തൂട്ട് ഇഷ്ട്ടം...മറ്റേ സൈസ് സാധനം വല്ലതുണ്ടറാ??

നീ വായിച്ച് നോക്ക്.ഇടക്കൊക്കെ കാണും എന്തെങ്കിലും.

ന്നാ..ഒള്ളത് മാത്രം ഇങ്ങട് അയച്ച് താടാ ശവീ.

നീയാ ലിങ്ക് ഒന്ന് തുറന്ന് നൊക്കടാ..അല്ലെങ്കില്‍ നിനക്ക് ഞാന്‍ എല്ലാ പൊസ്റ്റിന്റേം pdf അയച്ച് തരട്ടെ?

അതെങ്ങാനയച്ചാ നെന്നെ കൊല്ലൂട്ടാ‍...

ഞാനയക്കും.

എന്നാ നെന്നെ വീട്ടീ വന്ന് തല്ലൂട്ടഡാ മരപട്ടീ...ഒര് സാധനായിട്ട് എറങ്ങീരിക്കേണ്! മന്ഷന്റെ മനസ്സമാധാനം കള്യാന്‍..

ഡാ വായിച്ചിലെങ്കിലും സാരമില്ല,നിനക്ക് എന്നെയൊന്ന് പ്രോത്സാഹിപ്പിച്ചു കൂടെ?

എന്തൂട്ട് പ്രോത്സാഹനം...തേങ്ങാക്കൊല...അതൊക്കെ മര്യാക്ക് എഴുതുന്നോര്‍ക്കാ...നീ വണ്ടി വിടറാ...

എന്നാലും....

ഒരെന്നാല്യൂല്ല.നീ സ്ഥലം കാലിയാക്ക്യേ...ല്ലങ്കീ പെശകാട്ടാ...

നീ വായിച്ചില്ലെങ്കില്‍ നിന്നെ എഴുതി ഞാന്‍ നാറ്റിക്കും.

എന്തൂട്ട്?എന്ന്യാ നാറ്റിക്കണെ??അതും ആരും തൊറക്കാത്ത നിന്റെ ബ്ലോഗിലെഴുതി നാറ്റിക്കേ?? നല്ല ചേലായിട്ട്ണ്ട്!

നിന്നെ എഴുതി നാറ്റിച്ചട്ട് തന്നെ കാര്യം.എഴുതി കഴിഞ്ഞിട്ട് നിനക്കൊരു കോപ്പി അയച്ചുതരാട്ടാ.

പോഡാ പിശാചേ...“........” “.........” “......”
“........” “.........” “......”ഡാവ് പരിപാട്യായിട്ട് എറങ്ങീരിക്ക്യാ,വയറ് നെറച്ചും കിട്ടീപ്പൊ മത്യായാ നെനക്ക്?

ഡാ ഒന്ന് നിര്‍ത്തെടാ.ഇങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ?

അല്ലെങ്കിലെ ഇനീം നീയാ ഒടുക്കത്തെ ലിങ്ക് അയക്കും!ഇനി മേലില്‍ അയക്കര്‍ത്ട്ടാ...ഇനീം അയച്ചാ ബാക്കിള്ള സ്റ്റോക്കൂടി എടുത്തലക്കും..കാത്പൊട്ടണ സൈസ്! മന്‍സ്സിലായാ?

എന്നാ ശരിയെടാ,പറഞ്ഞപോലെ,ബൈ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ