അപ്പുകുട്ടന് വയസ്സ് അഞ്ച്. വല്യ കുറുമ്പനല്ലെങ്കിലുംകൂടി കുസൃതിക്ക് മാത്രം യാതൊരു കുറവുമില്ല.
ഒരു നേരവുംഅടങ്ങിയിരിക്കില്ല എന്നുള്ളതാണ് അവനെ കുറിച്ച് എപ്പോഴുമുള്ള പരാതി. ഇവനെ കുറച്ചു നേരത്തേക്കെങ്കിലും ഒന്ന് അടക്കിയിരുത്താന്‍, അവന്റെ അമ്മ അവന് ചാര്‍ളി ചാപ്ലിന്റെ സീഡി വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചു.
ഈ സീഡി വാങ്ങുന്നതിനു മുമ്പെ തന്നെ “ഇത് ഭയങ്കര തമാശ്ശയാണ്, മോനിത് വല്യ ഇഷ്ടമാകും” എന്നൊക്കെ പറഞ്ഞിരുന്നതു കൊണ്ടാകാം അപ്പുകുട്ടന്‍ വീട്ടില്‍ വന്ന് സീഡി കവറില്‍ നിന്നും പുറത്തെടുത്തതും, സ്വിച്ച് ഇട്ട പോലെ ചിരി തുടങ്ങി!
ചിരി എന്നു പറഞ്ഞാല്‍ വെറും ചിരിയല്ല,വയറു തടവി കൊണ്ടുള്ള നല്ല പൊട്ടിചിരി....
എന്തായാലും ഭാഗ്യത്തിന് സീഡി ഇട്ടു കണ്ടു തുടങ്ങിയതും സ്വിച്ച് ഇട്ട പോലെ തന്നെ അപ്പുകുട്ടന്റെ ചിരിയും നിന്നു!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ