ഹര്‍ത്താല്‍ വിരുദ്ധ പിന്തിരിപ്പന്‍ മൂരാച്ചികളേ...
ഹര്‍ത്താല്‍ മുനയൊടിഞ്ഞ ആയുധമല്ലായെന്നും ഒരൊറ്റ ദിവസത്തെ ഹര്‍ത്താല്‍ കൊണ്ട് ഇത്ര വിപ്ലവകരമായ മാറ്റങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും എന്ന് കാണിച്ചു തന്നില്ലെ?
ബുദ്ധിമുട്ടി(ച്ച്) ചെയ്ത ഹര്‍ത്താലുകൊണ്ടല്ലെ ഇന്നലെ ആറുമണിക്കു ശേഷം എല്ലാ സാധനങ്ങളുടെ വിലയും ഒറ്റയടിക്ക് കുറഞ്ഞത്?
ഇനി ജനങ്ങള്‍ക്ക് മനസമധാനത്തോടെ ജീവിക്കാം,ആവശ്യാനുസരണം അരിയും പയറും വാങ്ങി കൊതി തീരെ കഴിക്കാം. മാത്രമല്ല, ഈ ഹര്‍ത്താലിന്റെ തുടര്‍ച്ചയായി പട്ടിണി മറ്റാനായി മറ്റൊരു ഹര്‍ത്താല്‍ കൂടി നടത്തി കേരളത്തിലെ പട്ടിണി മുഴുവന്‍ തുടച്ചുമാറ്റുമെന്നും നമ്മുക്ക് പ്രത്യാശിക്കാം.
ലാത്സലാം നേതാക്കളെ,വിപ്ലവം ജയിച്ചു,ഹര്‍ത്താലിന് സിന്ദാബാദ്.വളരെ കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടി ഇന്നലത്തെ ഹര്‍ത്താല്‍ ഒരു വന്‍വിജയമാക്കാന്‍ സഹായിച്ച എല്ലാ നേതാക്കന്മാര്‍ക്കും, കുട്ടി നേതാക്കന്മാര്‍ക്കും, അണികള്‍ക്കും പൊതുജനത്തിന്റെ വക ഒരുമ്മ!
കുറിപ്പ്: ഇപ്പ്രാവശ്യത്തെ ഹര്‍ത്താലിന്റെ ഗംഭീര വിജയം തീവണ്ടി കൂടി ഉള്‍പ്പെടുത്തിയതു കൊണ്ടാണെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്,ആയതിനാല്‍ അടുത്ത ഹര്‍ത്താലില്‍ വിമാനം,കപ്പല്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി കേരള ജനതക്ക് മറക്കാനാകത്ത മറ്റൊരു “ഹര്‍ത്താല്‍ ദിനം“ കൂടി സമ്മാനിക്കാന്‍ ഇടവരട്ടെ എന്ന് ആത്ഥ്മാര്‍ത്തമായി ആശംസ്സിച്ചുകൊള്ളുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ